മലപ്പുറം:139-ാമത് സ്ഥാപക ദിനം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ആഘോഷിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ നടന്ന ജന്മദിന ആഘോഷത്തില്‍ ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചടങ്ങില്‍ പതാക ഉയര്‍ത്തുകയും തുടര്‍ന്ന് കേക്ക് മുറിച്ചു ആഘോഷിക്കുകയും ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.പി ഹംസ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി മെമ്പര്‍ വി.എസ്.എന്‍ നമ്പൂതിരി,ജില്ലാ ഭാരവാഹികളായ പി.എ മജീദ്,പി.സി വേലായുധന്‍ കുട്ടി,ഹാരിസ് ബാബു ചാലിയാര്‍,ശശിന്ദ്രന്‍ മങ്കട,സേവാദള്‍ ജില്ലാ ചീഫ് സുരേന്ദ്രന്‍ വാഴക്കാട്,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ ഇസ്ഹാക് മലപ്പുറം,ആനത്താന്‍ അജ്മല്‍,എം.കെ മുഹ്‌സിന്‍,സത്യന്‍ പൂക്കോട്ടൂര്‍,കെ.എം ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



