ഉത്സവത്തിനിടെ സംഘര്‍ഷം; ഇരിങ്ങാലക്കുടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

തൃശ്ശൂര്‍: മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഉണ്ടായ കത്തികുത്തില്‍ ഒരാള്‍ മരിച്ചു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (25) ആണ് മരണപ്പെട്ടത്. ആക്രമണത്തില്‍ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ചാണ് സംഭവം. മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബദ്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് സംഭവം.

വൈകിട്ട് 7 മണിയോടെയാണ് ആക്രമണം നടന്നത്. ആറ് പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ 5 പേരില്‍ 4 പേരെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേയ്ക്കും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേയ്ക്കും മാറ്റി. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേര്‍ന്നാണ് കുത്തേറ്റത്.

ആനന്ദപുരം സ്വദേശി കൊല്ലപറമ്പില്‍ ഷിജുവിന്റെ മകന്‍ സഹില്‍, മൂര്‍ക്കനാട് സ്വദേശി കരിക്കപറമ്പില്‍ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടില്‍ സന്തോഷ് ,തൊട്ടിപ്പാള്‍ സ്വദേശി നെടുമ്പാള്‍ വീട്ടില്‍ നിഖില്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍. ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞിമൊയ്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top