Section

malabari-logo-mobile

ചെയ്യാത്ത ‘നിയമലംഘനത്തിന് ‘ പോലീസ് പിഴ ചുമത്തിയെന്ന് പരാതി

HIGHLIGHTS : Complaint that the police imposed fines for non-committed 'violations'

തിരൂരങ്ങാടി : ചെയ്യാത്ത ‘നിയമലംഘനത്തിന് ‘ ബൈക്ക് യാത്രക്കാരന് തിരൂരങ്ങാടി പോലീസ് പിഴ ചുമത്തിയെന്ന് പരാതി. എ ആര്‍ നഗര്‍ കുന്നുംപുറം സ്വദേശി കെ മുജീബുര്‍ റഹ്‌മാന് ആണ് തിരൂരങ്ങാടി പോലീസ് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചു എന്ന് പറഞ്ഞ് ഇദ്ദേഹത്തിന്റെ  വാഹനത്തിനാണ് 500 രൂപ പിഴ ചുമത്തിയത്. മുജീബുര്‍ റഹ്‌മാന്റെ പിതാവും പൊതുപ്രവര്‍ത്തകനുമായ എസ് കെ സൈതലവി ഹാജിയാണ് മുജീബിന്റെ ബൈക്ക് ഉപയോഗിക്കുന്നത്.

സൈതലവിഹാജി 22/ 2/ 2023 കൊളപ്പുറം ജംഗ്ഷനില്‍ ബൈക്ക് നിര്‍ത്തി ബാങ്കിലേക്ക് പോയതായിരുന്നു. തിരൂരങ്ങാടി പോലീസ് ബൈക്കിന്റെ ഫോട്ടോയെടുത്ത് ഹെല്‍മെറ്റ് ഇട്ടിട്ടില്ല എന്ന ഒരു ചാര്‍ജ് ചെയ്തു
പോലീസിന്റെസൈറ്റില്‍ ഇട്ടിരിക്കുകയാണ്. കുറേ ദിവസങ്ങള്‍ കഴിഞ്ഞാണ് ഇദ്ദേഹം ഇത് അറിയുന്നത്.

sameeksha-malabarinews

21 -1 -2024ന് ഇദ്ദേഹം ചെയ്യാത്ത കുറ്റത്തിന്റെ പിഴ ഒഴിവാക്കി തരണം എന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഇല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ 500 രൂപയല്ലേ അത് അടക്കുക എന്ന മറുപടിയാണ് കിട്ടിയത്. ചെയ്യാത്ത കുറ്റത്തിന് പിഴ അടക്കാന്‍ തയ്യാറല്ല എന്ന് അവരെ അറിയിച്ചു ഇദ്ദേഹം തിരിച്ചു പോന്നു. പോലീസിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!