മാനന്തവാടി: പുല്‍പ്പള്ളിയില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. വനംവകുപ്പിന്റെ വാഹനം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വാഹനത്തിന്റെ റൂഫ് തകര്‍ക്കുകയും ടയറിന്റെ കാറ്റൊഴിച്ച് വിടുകയും ചെയ്തു. വാഹനത്തില്‍ റീത്തും വച്ചു. കടുവ കൊന്ന പശുവിന്റെ ജഡം വനംവകുപ്പിന്റെ വനം വകുപ്പിന്റെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിവെച്ച് പ്രതിഷേധം തുടരുകയാണ്. പുല്‍പ്പള്ളി ടൗണിലേക്ക് ട്രാക്ടറിലാണ് പശുവിന്റെ ജഡം കൊണ്ടുവന്നത്.
പുല്‍പ്പള്ളിക്ക് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് ഇന്ന് രാവിലെ കടുവ വീട്ടിന് സമീപം കെട്ടിയിട്ട പശുവിനെ കടിച്ച് കൊന്നത്. പല്‍പ്പള്ളിക്ക് നാലുകിലോമീറ്റര്‍ അകലെ വെച്ചാണ് ഇന്നലെ ആന ചവിട്ടിക്കൊന്ന പോളിനെ ചവിട്ടിക്കൊന്നത്.
വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ഇന്നലെ ആന ചവിട്ടിക്കൊന്ന വനംവകുപ്പ് ജീവനക്കാരന്‍ പോളിന്റെ മൃതദേഹം പുല്‍പ്പള്ളിയിലെത്തിച്ചു. മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. പുല്‍പ്പള്ളി ബസ് സ്റ്റാന്റിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. കുടുംബത്തിന്റെ ആവശ്യം അംഗീക്കാതെ മൃതദേഹം മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു





