തൃശൂര്‍: തൃശൂരില്‍ ബസ് ചാര്‍ജ് കുറവെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കി വിട്ടെന്ന് പരാതി. പഴമ്പാലക്കോട് എസ്.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റര്‍ മുന്നിലുള്ള സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നുന്ന് പരാതി. പെണ്‍കുട്ടിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ബാലവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കി.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാര്‍ഥിനിക്ക് പോകേണ്ടിയിരുന്നത്. സാധാരണ കുട്ടി സ്‌കൂള്‍ ബസ്സിലാണ് പോയിരുന്നത്. എന്നാല്‍ ഇന്ന് സ്വകാര്യ ബസ്സിലാണ് പോയത്. കുട്ടിയുടെ കയ്യില്‍ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. തുടര്‍ന്ന് കയ്യില്‍ അഞ്ചു രൂപയില്ലാത്തതിനാല്‍ കുട്ടിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കിവിടുകയായിരുന്നു. വീടിന് രണ്ടു കിലോമീറ്റര്‍ മുന്നിലുള്ള സ്റ്റോപ്പിലാണ് ഇറക്കി വിട്ടത്.
വഴിയില്‍ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒറ്റപ്പാലം റൂട്ടില്‍ ഓടുന്ന ബസിനെതിരെ വിദ്യാര്‍ഥിനിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




