HIGHLIGHTS : Complaint that students' TC has been withdrawn
കുറ്റിപ്പുറം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചതായി പരാതി. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അനേഷണം തുടങ്ങി. തവനൂര്‍ കെഎംജിവിഎച്ച്എസിലെ 17 പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റാണ് വെബ്‌സൈറ്റില്‍ നിന്ന് ആഗസ്ത് 13,14,16 തീയതികളിലായി പിന്‍വലിച്ചത്.
ആഗസ്ത് 17ന് പ്രിന്‍സിപ്പല്‍ വി ഗോപി ഡയറക്ടറേറ്റ്, ആര്‍ബിഡി, ഡിഡി എന്നിവര്‍ക്കും കുറ്റിപ്പുറം പൊലീസിലും പരാതി നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കവേണ്ടെന്ന് ഡയറക്ടറേറ്റ് ഐടി സെല്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് സൈബര്‍ സെല്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായംതേടും. ആശങ്ക വേണ്ടെന്നും കാര്യങ്ങള്‍ വിശദീകരിക്കാന്‍ രക്ഷിതാക്കളുടെ യോഗം ചേരുമെന്നും പിടിഎ ഭാരവാഹികള്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു