HIGHLIGHTS : The family went through many hardships; Arjun's sister Anju said thank you to everyone who came along
കോഴിക്കോട്: അര്‍ജുനെ കാണാതെയായത് മുതല്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് കുടുംബം കടന്നുപോയതെന്ന് സഹോദരി അഞ്ജു. തുടക്കം മുതല്‍ നിരവധി പേര്‍ ഒപ്പം നിന്നതായും ഈ വിഷമഘട്ടത്തിലും ചേര്‍ത്തു പിടിക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
ഡിഎന്‍എ പരിശോധന കഴിഞ്ഞ് ഉടന്‍ തന്നെ മൃതദേഹം എത്തിക്കാനുള്ള കാര്യങ്ങള്‍ കേരള സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും ചെയ്യുന്നുണ്ട്. എത്രയും പെട്ടെന്ന് ഇവിടെ എത്തുമെന്നാണ് വിചാരിക്കുന്നത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കുടുംബം കടന്നുപോയത്. ആദ്യത്തെ രണ്ടാഴ്ചയ്ക്കു ശേഷം യാഥാര്‍ഥ്യം എല്ലാവരും അംഗീകരിച്ചിരുന്നു. ആദ്യം മുതല്‍ ഇതുവരെ കൂടെ നിന്ന എല്ലാവരെയും ഈ അവസരത്തില്‍ ഓര്‍ക്കാനുണ്ട്. കേരള സര്‍ക്കാരും ജനപ്രതിനിധികളും ഒപ്പം നിന്നു. വീട്ടില്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്തു. രാഘവന്‍ എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, ഈശ്വര്‍ മല്‍പെ, രഞ്ജിത്ത് അടക്കമുള്ളവരെയും ഓര്‍ക്കുന്നു. ഡ്രഡ്ജിങ് നടത്താനുള്ള കാര്യത്തില്‍ കേരള സര്‍ക്കാരടക്കം ഇടപെട്ടിട്ടുണ്ട്.
കൃഷ്ണ തകര്‍ന്നുപോയപ്പോള്‍ അവളെ ചേര്‍ത്തു നിര്‍ത്തിയതും ജോലി നല്‍കിയതുമെല്ലാം കേരള സര്‍ക്കാരാണ്. കര്‍ണാടക സര്‍ക്കാരിനും കൂടെ നിന്ന മാധ്യമങ്ങള്‍ക്കും നന്ദി. ഞങ്ങളുടെ കൂടെ നിരവധി ആളുകളാണ് ഒപ്പം നിന്നത്. മനാഫിക്കയും ലോറി ഉടമ മുബീനും ഒരുപാട് സഹായിച്ചു. സ്വന്തം നിലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അതിനിടയിലും നമ്മുടെ അവസ്ഥയെ മുതലെടുത്ത ഒരുപാട് യൂട്യൂബ് ചാനലുകളുമുണ്ട്. പക്ഷേ കുടുംബം ഒറ്റക്കെട്ടായി നിന്നു. അപകടം നടന്ന ദിവസം മുതല്‍ തന്റെ ഭര്‍ത്താവ് ഷിരൂരിലുണ്ട്. എല്ലാവരുടെയും ശ്രമത്തിന്റെ ഫലമായാണ് ഇന്നലെ ഒരു ഉത്തരം ലഭിച്ചത്’ അഞ്ജു പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു