Section

malabari-logo-mobile

ഓണം ബംപര്‍ അടിച്ചത് കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനെന്ന പരാതി, അന്വേഷണത്തിന് പ്രത്യേക സമിതി

HIGHLIGHTS : Complaint that Onam bumper was hit by tickets sold in black market, special committee to investigate

തിരുവനന്തപുരം: ഓണം ബംപറില്‍ ഒന്നാം സമ്മാനം ലഭിച്ച 25 കോടി അടിച്ചത് കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണെന്ന് പരാതി  അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. ലോട്ടറി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഏഴംഗങ്ങളാണ് സമിതിയിലുള്ളത്.

തമിഴ്‌നാട് സ്വദേശികള്‍ക്കാണ് ഇത്തവണ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപറടിച്ചത്. കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നതെന്നും വിറ്റ വ്യക്തി ഉള്‍പ്പടെ സമ്മാനര്‍ഹരിലുണ്ടെന്നും കാട്ടിയാണ് പരാതി ലഭിച്ചത്. തമിഴ്‌നാട്ടിലെ ഒരു ട്രസ്റ്റിന്റെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സമ്മാനിതര്‍ക്ക് പണം കൈമാറുന്നതടക്കമുള്ള കാര്യങ്ങളില്‍ നടപടിയാവുക. ഇതര സംസ്ഥാനക്കാര്‍ക്കാണ് ലോട്ടറി അടിക്കുന്നതെങ്കില്‍ ഇങ്ങനെയൊരു സമിതിയുടെ അന്വേഷണ പതിവുള്ളതാണ്. എവിടെ നിന്നാണ് ഇവര്‍ ലോട്ടറി എടുത്തത്, ഏത് സാഹചര്യത്തിലാണ് ഇവര്‍ കേരളത്തിലെത്തിയത് തുടങ്ങിയതെല്ലാം സമിതി വിശദമായി പരിശോധിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!