മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതായി പരാതി

തിരൂരങ്ങാടി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതായി പരാതി .ഫെഡറല്‍ ബാങ്കിന്റെ ചേളാരി ശാഖാ മാനേജരാണ് തിരൂരങ്ങാടി പൊലിസില്‍ പരാതിനല്‍കിയത്. സംഭവത്തില്‍ ബാങ്കില്‍ പണ്ടം പണയംവെച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ക്ക് പണ്ടം നല്‍കിയ സൂത്രധാരന്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഫെഡറല്‍ ബാങ്കിന്റെ ചേളാരി ശാഖയില്‍ പതിനാറ് ഗ്രാം തൂക്കമുള്ള വള യുവാവ് പണയം വെച്ച് 63,500 രൂപ കൈക്കലാക്കിയത്. സ്വര്‍ണ്ണാഭരണങ്ങളില്‍ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് കബളിപ്പിക്കപ്പെട്ട വിവരം ബാങ്ക് മാനേജര്‍ അറിയുന്നത്. തുടര്‍ന്ന് തിരൂരങ്ങാടി പൊലിസില്‍ പരാതിപ്പെടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top