കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ നിന്ന് നര്‍ത്തകി മന്‍സിയയെ ഒഴിവാക്കിയതായി പരാതി. അഹിന്ദു ആയതു കൊണ്ടാണ് നൃത്തോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ആരോപണം. മന്‍സിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇതിനുമുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നര്‍ത്തകി തന്റെ ഫെയ്സ്ബുക്ക് കുറുപ്പില്‍ പറയുന്നത്.
ഏപ്രില്‍ 21 വൈകീട്ട് 4 മണി മുതല്‍ 5 മണി വരെയാണ് മന്‍സിയയുടെ നൃത്ത പരിപാടി നടത്താനിരുന്നത്. നോട്ടിസിലും അച്ചടിച്ചിരുന്നു. എന്നാല്‍ പിന്നീട് ജാതി ചൂണ്ടിക്കാട്ടി മന്‍സിയയെ ഒഴിവാക്കുകയായിരുന്നു. കൂടല്‍ മാണിക്യ നൃത്തോത്സവ വേദിയില്‍ നിന്ന് ഒഴിവാക്കിയത് നിരാശയുണ്ടാക്കുന്നുവെന്നും സംഘാടകര്‍ തന്റെ മതം ഏതാണെന്ന് ചോദിച്ചെന്നും മന്‍സിയ പറയുന്നു.
ഇതിന് മുമ്പ് ഗുരുവായൂരില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കലാകാരന്മാര്‍ക്ക് മതേതര വേദികള്‍ കൂടുതല്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും മന്‍സിയ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.




