പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി

കാസര്‍കോട് കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. അംഗടിമുഗര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റാഗിങ്ങിന് ഇരയായത്. യൂണിഫോം ധരിച്ചില്ല എന്നതിന്റെ പേരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് വച്ച് റാഗ് ചെയ്തത് എന്നാണ് പരാതി.

സ്‌കൂളിന് സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡില്‍ വച്ചാണ് സംഭവം നടന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് വിവരം അറിഞ്ഞത്. രക്ഷിതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top