Section

malabari-logo-mobile

ക്യൂബ കടന്ന് ഫ്‌ലോറിഡയില്‍ നാശം വിതച്ച് ഇയന്‍ ചുഴലിക്കാറ്റ്

HIGHLIGHTS : Hurricane Ian wreaks havoc in Florida after passing through Cuba

കഴിഞ്ഞ ദിവസങ്ങളില്‍ ക്യൂബന്‍ ദ്വീപിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത നാശം വിതച്ച ഇയന്‍ ചുഴിക്കാറ്റ് ഇന്നലെയോടെ ഗള്‍ഫ് ഓഫ് മെക്‌സിക്കോ കടന്ന്  ഫ്‌ലോറിഡ തീരത്ത് പ്രവേശിച്ചു. ഫ്‌ലോറിഡയുടെ തെക്ക് പടിഞ്ഞാറ് വശത്തുകൂടി കരതൊട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് നഗരത്തിലെമ്പാടും വെള്ളപ്പൊക്കം സൃഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വ്യാപകമായ വൈദ്യുതി മുടക്കവും റിപ്പോര്‍ട്ട് ചെയ്തു. അതിശക്തമായ കാറ്റില്‍ റോഡുകള്‍ മിക്കതും തകര്‍ക്കപ്പെട്ടു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഫോര്‍ട്ട് മിയേഴ്സ് ഇയാനിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

sameeksha-malabarinews

ഫോര്‍ട്ട് മിയേഴ്സ് നഗരത്തിന് പടിഞ്ഞാറുള്ള കായോ കോസ്റ്റ എന്ന ബാരിയര്‍ ദ്വീപില്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം (എന്‍എച്ച്‌സി) പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!