Section

malabari-logo-mobile

ഞാന്‍ ഇടതുപക്ഷക്കാരന്‍; ഇക്കാലത്ത് ഇതൊന്നും തുറന്ന് പറയാനാകാത്ത അവസ്ഥ; സെയ്ഫ് അലി ഖാന്‍

HIGHLIGHTS : I am leftist; Nowadays, it is not possible to say anything openly; Saif Ali Khan

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം വേദ. തമിഴ് ചിത്രത്തിന്റെ റീമേക്കില്‍ നായകന്മാരായി എത്തുന്നത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനും ആണ്. ചിത്രത്തില്‍ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായ വിക്രം ആയാണ് സെയ്ഫ് എത്തുന്നത്. ഈ അവസരത്തില്‍ തന്റെ കഥാപാത്രത്തിന്റെ ചിന്താഗതികളോടും പ്രവൃത്തികളോടും ഒരിക്കലും യോജിക്കാന്‍ സാധിക്കില്ലെന്ന് തുറന്നുപറയുകയാണ് താരം. താന്‍ വിശാലമായ കാഴ്ചപ്പാടുള്ള ഇടതുപക്ഷക്കാരനാണെന്നും സിനിമയിലെ ഏറ്റുമുട്ടലുകള്‍ കാണുമ്പോള്‍ പോലും അസ്വസ്ഥനാകാറുണ്ടെന്നും നടന്‍ പറഞ്ഞു. ചിത്രം സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്തും.

‘വ്യാജ ഏറ്റുമുട്ടലുകളെ സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നത് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എന്റെ കഥാപാത്രം അങ്ങനെയാണ് ചെയ്യുന്നത്. എന്നാല്‍ താനൊരു നല്ല വ്യക്തിയാണെന്ന് എന്റെ കഥാപാത്രത്തിന് ബോധ്യമുണ്ട്. കാരണം, ഇത് ആവശ്യമായതാണെന്ന് അദ്ദേഹം കരുതുന്നു. എല്ലാത്തിനുമപ്പുറം ഞാനൊരു ഇടതുപക്ഷക്കാരനാണ്. ഇക്കാലത്ത് ഇങ്ങനെയൊക്കെ പറയാനാവുന്ന സാഹചര്യമാണോ എന്നറിയില്ല. പക്ഷേ, അതെ. താന്‍ ലിബറലും വിശാലമായ ചിന്താഗതിയുള്ളയാളുമാണ്. വിധിക്ക് മുമ്പ് എല്ലാവര്‍ക്കും ന്യായമായ വിചാരണയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളുമാണ് ഞാന്‍’, എന്ന് സെയ്ഫ് അലിഖാന്‍ പറഞ്ഞു. വിക്രം വേദയുടെ പ്രമോഷനിടെ ആയിരുന്നു സെയ്ഫിന്റെ പ്രതികരണം.

sameeksha-malabarinews

അതേസമയം, കഴിഞ്ഞ ദിവസം നടന്ന വിക്രം വേദയുടെ പ്രിവ്യൂന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുഷ്‌കര്‍- ഗായത്രി എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം. തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് സ്‌ക്രീനില്‍ എത്തിയത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!