‘റേഷനി’ല്‍ പരാതിയോ, 15 മുതല്‍ ‘തെളിമ’ നല്‍കും പരിഹാരം

HIGHLIGHTS : Complaint on 'Ration', 'Telima' will be given solution from 15th

കോഴിക്കോട് : സിവില്‍ സപ്ലൈസ് വകുപ്പ് റേഷ ന്‍കട മുഖേന നല്‍കുന്ന സേവ നങ്ങള്‍ സംബന്ധിച്ച പരാതി കള്‍ പരിഹരിക്കാനും റേഷന്‍ കാര്‍ഡ് തിരുത്തല്‍ അപേക്ഷ കള്‍ സ്വീകരിക്കാനും റേഷന്‍ കടയില്‍ താല്‍ക്കാലിക സംവി ധാനം വരുന്നു. റേഷന്‍ കടയില്‍ പ്രത്യേക ബോക്‌സ് സ്ഥാപിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാ തി സ്വീകരിക്കുന്ന ഒരു മാസം നീ ണ്ട ‘തെളിമ’യ്ക്ക് 15-ന് തുടക്കമാ വും. തുടര്‍ന്ന് ഡിസംബര്‍ 16 മുതല്‍ 31 വരെ താലൂക്കുതല സ് പെഷ്യല്‍ ഡ്രൈവ് നടത്തി അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പി ക്കും.

റേഷന്‍ കട നടത്തിപ്പ് സംബ ന്ധിച്ച അഭിപ്രായം, റേഷന്‍ ലൈസന്‍സി, വില്‍പ്പനക്കാരന്‍ എന്നിവരുടെ പെരുമാറ്റം, ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം, അളവ്, അനധികൃതമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കല്‍, അപേക്ഷകളില്‍ തി രുത്തലുകള്‍ തുടങ്ങിയ കാര്യങ്ങ ളില്‍ പരാതിയും അഭിപ്രായങ്ങ ളും സമര്‍പ്പിക്കാം. അതത് റേഷ നിങ് ഇന്‍സ്‌പെക്ടര്‍ ആഴ്ച അവസാനം പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് താലൂക്ക് സപ്ലൈ ഓഫീസില്‍ കൈമാറും. ഇവിടെ നിന്നാണ് തുടര്‍നടപടി കൈക്കൊള്ളുക.

sameeksha-malabarinews

റേഷന്‍ കാര്‍ഡ് ഉടമകളുടെ പേര്, വിലാസം, തൊഴില്‍, ബന്ധം തുടങ്ങിയവയിലുള്ള തി രുത്തലുകള്‍ക്കും അവസരമു ണ്ട്. എന്നാല്‍ വീട് വിസ്തീര്‍ണ ത്തിലെ മാറ്റം, വാഹനവിവരം, വരുമാനം എന്നിവയില്‍ മാറ്റങ്ങ ള്‍ക്കുള്ള അപേക്ഷ ‘തെളിമ’യില്‍ സ്വീകരിക്കില്ല. ഇതിനു ള്ള അപേക്ഷ ഓണ്‍ലൈനായാ ണ് സ്വീകരിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!