വാഹന മോഷണത്തിന് കുട്ടികള്‍; അന്തര്‍ ജില്ലാ സംഘം പിടിയില്‍

HIGHLIGHTS : Children for car theft; Inter district gang under arrest

ഫറോക്ക് : വാഹനമോഷണത്തി ന് പ്രായപൂര്‍ത്തിയാ കാത്ത കുട്ടികളെ ഉപ യോഗിക്കുന്ന അന്തര്‍ ജില്ലാ മോഷണസം ഘം പിടിയില്‍. ചാത്ത മംഗലം അരക്കംപറ്റ വാലിക്കല്‍ വീട്ടില്‍ രവി രാജ് (സെങ്കുട്ടി, 24), പ്രായപൂര്‍ത്തിയാകാ ത്ത രണ്ട് കുട്ടികള്‍ എന്നിവരെ യാണ് ഫറോക്ക് അസി. കമീഷ ണര്‍ എ എം സിദ്ദിഖിന്റെ നേതൃ ത്വത്തിലുള്ള ഫറോക്ക് ക്രൈം സ്‌ക്വാഡും ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തിന്റെ നേതൃത്വ ത്തിലുള്ള പൊലീസും ചേര്‍ന്ന് പിടികൂടിയത്.

ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസ ങ്ങളില്‍ ബൈക്കുകള്‍ മോഷണം പോയ സംഭവത്തിന്റെ അന്വേഷ ണത്തിലാണ് പ്രതികളെപ്പറ്റി സു ചന ലഭിച്ചത്. ഫറോക്കില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

കുന്നമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി വാ ഹനമോഷണ കേസുകളില്‍ പ്രതി യായ രവിരാജ് കുട്ടികളെ മോഷ ണത്തിനുപയോഗിക്കുന്ന വിവരം ലഭിച്ച ഫറോക്ക് ക്രൈം സ്‌ക്വാഡ്, പ്രതികളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ രഹസ്യമായി നി രീക്ഷിച്ചാണ് വലയിലാക്കിയത്. ആഡംബര ജീവിതം വാഗ്ദാനംചെ യാണ് രവിരാജ് കുട്ടികളെ മോഷ ണത്തിലേക്ക് ആകര്‍ഷിച്ചിരുന്ന ത്. നാലായിരം രൂപമുതല്‍ പതി നായിരം രൂപവരെ മോഷ്ടിച്ച വാ ഹനങ്ങള്‍ക്ക് കുട്ടികള്‍ക്ക് വില യായി നല്‍കും. മാഹിയിലേക്കും കണ്ണൂരിലേക്കുമാണ് വാ ഹനങ്ങള്‍ കടത്തുന്നത്. ആവശ്യക്കാരെ കണ്ടെ ത്തിയ ശേഷമാണ് മോ ഷണം ആസൂത്രണംചെ യ്യുന്നത്. ആവശ്യക്കാര്‍ മോഡലും നിറവും വര്‍ഷ വും നമ്പര്‍ സീരീസും പറ ഞ്ഞാല്‍ കൃത്യസമയത്ത് ഡെലിവറി നടത്തുന്നതാ ണ് രീതി.

വില്‍ക്കുന്ന വാഹനങ്ങളുടെ ആര്‍സി രണ്ട് മാസത്തിനുള്ളില്‍ ശരിയാക്കി തരാം എന്ന് വാഗ്ദാന വും നല്‍കും. രവിരാജിനെതിരെ കുന്നമംഗ ലം സ്റ്റേഷനില്‍ 3 വാഹന മോഷ ണക്കേസുകളും എക്‌സൈസില്‍ മയക്കുമരുന്ന് കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ വിവിധ ഭാഗങ്ങളി ല്‍നിന്നും വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്നും രവിരാജും സംഘവും കഴിഞ്ഞ ഒരുമാസത്തി നുള്ളില്‍ ആറ് ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്.

പിടിയിലായ കുട്ടികളില്‍ ഒരാ ള്‍ക്ക് ടൗണ്‍, വെള്ളയില്‍, ചേവായൂര്‍ പൊലീസ് സ്റ്റേഷനു കളിലായി മൂന്ന് വാഹനമോഷ ണക്കേസുണ്ട്. മോഷ്ടിച്ച മറ്റു ബൈക്കുകള്‍ കണ്ടെത്താന്‍ പ്രതികളെ പൊലീസ് കസ്റ്റഡി യില്‍ വാങ്ങും. വാങ്ങിയവരില്‍ നിന്ന് ബൈക്ക് കണ്ടെടുക്കുമെ ന്ന് അന്വേഷണ ചുമതലയുള്ള ഫറോക്ക് എസ്‌ഐ ആര്‍ എസ് വിനയന്‍ അറിയിച്ചു. കുട്ടികളെ ജുവനൈല്‍ കോടതിയില്‍ ഹാ ജരാക്കി. രവിരാജിനെ കോഴി ക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജ രാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!