
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി ബലാത്സംഗത്തിന് ഇരയായി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയെയാണ് സ്വകാര്യ പേയിങ് ഗസ്റ്റ് റെസിഡന്‍സ് ഉടമ കോഴിക്കോട് സ്വദേശി അഷറഫ് പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബലമായി കാറില്‍ കയറ്റി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പിജിയില്‍ തിരികെയെത്തിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് പത്ത് ദിവസം മുന്‍പാണ് താന്‍ താമസിക്കാനെത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കഴിഞ്ഞ ദിവസം അര്‍ധരാത്രിക്ക് ശേഷം തന്റെ റൂമിലേക്ക് അഷ്‌റഫ് കയറി വന്നുവെന്നും സഹകരിച്ചാല്‍ ഭക്ഷണവും താമസവും സൗജന്യമായി നല്‍കാമെന്ന് പറഞ്ഞതായും പരാതിയില്‍ ആരോപിക്കുന്നു. നിരസിച്ചപ്പോള്‍ പെണ്‍കുട്ടിയെ പ്രതി ബലമായി പിടിച്ചുവലിച്ച് കാറില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്ക് ഓടിച്ചുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചുവെന്നുമാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്.
തന്റെ ലൊക്കേഷന്‍ ഒരു സുഹൃത്തിന് അയക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടെന്നും പരാതിയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. പുലര്‍ച്ചെ 12.41 നും 2.15 നും ഇടയിലാണ് സംഭവം. പിന്നീട് അഷ്‌റഫ് തന്നെ താമസസ്ഥലത്ത് തന്നെ തിരിച്ചെത്തിച്ചുവെന്നും പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



