വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി നാല്, അഞ്ച് തീയതികളിൽ മലപ്പുറം ജില്ലയിൽ

പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാല്, അഞ്ച് (തിങ്കള്‍, ചൊവ്വ) തീയതികളില്‍ ഉദ്ഘാടനം ചെയ്യും. ആറു നിയമസഭ മണ്ഡലങ്ങളിലായി 12 പരിപാടികളിലാണ് മന്ത്രി പങ്കെടുക്കുന്നത്.

നാലിന് (തിങ്കള്‍ ) രാവിലെ 9.30 ന് ഏറനാട് മണ്ഡലത്തിലെ പത്തപിരിയം യു.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം, 10.30ന് ഒതായി ഹൈസ്‌കൂള്‍ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം എന്നിവ നടക്കും. 11ന് വണ്ടൂര്‍ മണ്ഡലത്തിലെ മമ്പാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം, 11.30 ന് വണ്ടൂര്‍ വി.എം.സി ഹൈസ്‌കൂള്‍ കെട്ടിട ഉദ്ഘാടനം, 12.30 ന് വാണിയമ്പലം ശാന്തിനഗര്‍ വര്‍ണ്ണ കൂടാരം എന്നീ പരിപാടികള്‍ നടക്കും.

മൂന്നു മണിക്ക് വേങ്ങര മണ്ഡലത്തിലെ എ.ആര്‍ ഗവ.സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. വൈകുന്നേരം നാലിന് തിരൂരങ്ങാടി മണ്ഡലത്തില്‍ പെരുമണ്ണ ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ ചെട്ടിയാം കിണര്‍ ഹയര്‍സെക്കന്‍ഡറി ക്ലാരി തറക്കല്ലിടല്‍ നടക്കും. 4.30ന് പരപ്പനങ്ങാടി സബ് ജില്ലയിലെ എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് ലഭിച്ച കുട്ടികള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും.

അഞ്ചിന് (ചൊവ്വ) രാവിലെ 9.30 ന് കൊണ്ടോട്ടി മണ്ഡലത്തിലെ ചിറയില്‍ ഗവ. യു.പി.എസ് കെട്ടിടോദ്ഘാടനം മന്ത്രി നിര്‍വഹിക്കും. 11 ന് കൊണ്ടോട്ടി ജി.എം.യു.പി.എസ് കെട്ടിട ഉദ് ഘാടനം, എജുക്കേഷനല്‍ കോംപ്ലക്‌സിന്റെ തറക്കില്ലിടല്‍, മുതുവല്ലൂര്‍ ജി എച്ച്.എസ്.എസ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ എന്നീ മൂന്നു പരിപാടികള്‍ ഒരേ വേദിയില്‍ നടക്കും. 2.30 ന് വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂര്‍ ഒളകര ജി.എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം, 3.30 ന് പറമ്പില്‍പീടിക ജി.എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top