കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്തെന്ന പരാതി; വനിതാ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യുവതിയില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ ഡിജിപിയോട് കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. കക്ഷികളെ അടുത്തമാസം നടക്കുന്ന സിറ്റിങ്ങില്‍ വിളിച്ചുവരുത്തുമെന്ന് അധ്യക്ഷ പി. സതീദേവി അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ 19 നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കള്‍ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.

പരാതിക്കാരിയായ അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രന്‍, അമ്മ,സഹോദരി, സഹോദരീ ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

 

 

Share news
error: Content is protected !!
Scroll to Top