Section

malabari-logo-mobile

മോയിന്‍കുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിന് ആര്‍ടിസ്റ്റ് നാരായണ്‍ കടവത്തിന്റെ വര്‍ണ ചിത്രം

HIGHLIGHTS : Color painting by artist Narayan Kadavam for Moinkutty Vaidyar's love poem

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തില്‍ മോയിന്‍കുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിന്റെ ചിത്രാവിഷ്‌കാരവും. കാസര്‍ഗോഡ് ജില്ലയിലെ രാവണേശ്വരത്തുനിന്നുമെത്തിയ ആര്‍ടിസ്റ്റ് നാരായണ്‍ കടവത്താണ് ചിത്രം ആവിഷ്‌ക്കരിച്ചത്.

മോയിന്‍കുട്ടി വൈദ്യരുടെ ഹുസ്‌നുല്‍ ജമാല്‍ ബദ്‌റുല്‍ മുനീര്‍ എന്ന കാവ്യത്തിന്റെ ചിത്രാവിഷ്‌ക്കാരമാണ് നാരായണ്‍ കടവത്ത് അവതരിപ്പിച്ചിട്ടുള്ളത്. മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന വിധത്തിലാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിന് ചിത്രാവിഷ്‌ക്കാരം നടത്താനായതിന്റെ സന്തോഷത്തിലാണ് അമ്പത്കാരനും പ്രവാസിയുമായ നാരായണ്‍ കടവത്ത്.

sameeksha-malabarinews

സ്ത്രീസമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന പേരില്‍ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സമം പരിപാടികളുടെ ഭാഗമായുള്ള വനിതകള്‍ക്കുള്ള പാട്ടെഴുത്ത് ശില്പശാല ഒക്ടോബര്‍ 23ന്‌ തുടങ്ങും. പ്രൊഫ. സുജ സൂസന്‍ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ഡോ. രാജേന്ദ്രന്‍ എടത്തുംകര ക്ലാസെടുക്കും. ഡിസംബര്‍ 18 വരെയുള്ള ഒന്‍പത് ശനിയാഴ്ചകളില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയാണ് ഓണ്‍ലൈന്‍ ശില്പശാല സംഘടിപ്പിക്കുന്നത്. തുടര്‍ന്നുള്ള ശനിയാഴ്ചകളില്‍ ഡോ. അബ്ദുല്ലത്തീഫ്, പ്രൊഫ. വി.കെ സുബൈദ, പ്രൊഫ. കെ എം ഭരതന്‍, ഡോ. സി സൈയ്തലവി, ഡോ. സമീറ ഹനീഫ്, പക്കര്‍ പന്നൂര്, കെ വി അബൂട്ടി, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ ക്ലാസെടുക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!