Section

malabari-logo-mobile

ഉരുള്‍പൊട്ടല്‍; സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതികവിദ്യ സതീശന്റെ പക്കലുണ്ടോ? -സിപിഎം

HIGHLIGHTS : Landslide; Does Satheesan have the technology to pre-determine the location? -CPM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ വിമര്‍ശനവുമായി സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം വസ്തുതാ വിരുദ്ധമെന്ന് വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ മുന്‍ പ്രതിപക്ഷ നേതാവിനെക്കാളും മുന്നിലാണ് താനെന്ന് കാണിക്കാനുള്ള വ്യഗ്രതയാണ്സതീശനെന്നും വിജയരാഘവന്‍ പരിഹസിച്ചു. എംഎല്‍എമാരുടെ പിന്തുണയില്ലാത്ത ഹൈക്കമാന്‍ഡിന്റെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. കണ്ണടച്ച് ഇരുട്ടാക്കാനുള്ള അപക്വ നിലപാടില്‍നിന്ന് പ്രതിപക്ഷനേതാവ് പിന്തിരിയണമെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

‘കഴിഞ്ഞ കുറച്ചു നാളുകളായി എന്തു പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ശൈലിയാണ് പ്രതിപക്ഷ നേതാവ് കൈക്കൊള്ളുന്നത്. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് കൊണ്ടാണ് ഈ അധഃപതനം. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം സമയം ചിലവഴിക്കുന്ന വി ഡി സതീശന്‍ നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫക്കറ്റ് നല്‍കുകയാണ്. ഉരുള്‍പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി പറയാനുള്ള സാങ്കേതിക വിദ്യ വി ഡി സതീശന്റെ പക്കലുണ്ടോയെന്നും വിജയരാഘവന്റെ പക്കലുണ്ടോ’, വിജയരാഘവന്‍ ചോദിച്ചു.

sameeksha-malabarinews

പ്രകൃതിദുരന്തത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് ആ പദവിക്ക് ചേര്‍ന്നതല്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. പ്രകൃതിക്ഷോഭം നേരിടുന്നതിന് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചത്. ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ മന്ത്രിമാര്‍ നേരിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. അവിടെയെങ്ങും പ്രതിപക്ഷ നേതാവിനെ ആരും കണ്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിന് പകരം ക്രിയാത്മക നിലപാട് സ്വീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!