താനൂരിലെ പോലീസ് കണ്‍ട്രോള്‍ റൂം നിര്‍ത്തലാക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി പരാതി

HIGHLIGHTS : Complaint alleges secret attempt to shut down police control room in Tanur

താനൂര്‍: 2018ല്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലും മലപ്പുറം ജില്ലയിലെ താനൂരിലുമാണ് കണ്‍ട്രോള്‍ റൂം തുറക്കാന്‍ ഉത്തരവായത്. ഇതിനു വേണ്ട തസ്തികളുടെ എണ്ണവും സൃഷ്ടിച്ചിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 1 സബ് ഇന്‍സ്‌പെകടര്‍ 3 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ 5, സിവില്‍ പോലീസ് ഓഫീസര്‍ 20, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ 4, പോലീസ് കോണ്‍സ്റ്റബിള്‍ (ടെലി)2, ഡ്രൈവര്‍ 5 എന്നിങ്ങിനെ ആകെ.40 പോലീസുകാര്‍. ഒപ്പം 4 പോലീസ് വാഹനവും.

കണ്‍ട്രോള്‍ റൂം പിന്നീട് തിരൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിനെതിരെ ആന്റി കറപ്പ്ഷന്‍ & ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷണ്‍ കൗണ്‍സിന്‍ സ്റ്റേറ്റ് സീനിയര്‍ വൈസ് പ്രസിഡണ്ട് കേരള ഹൈക്കോടതിയെ സമീപിച്ചു
കണ്‍ട്രോള്‍ റൂം താനൂരില്‍ തന്നെ തുടങ്ങണമെന്ന ഹൈക്കോടതി ഉത്തരവാണ് താനൂരില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

sameeksha-malabarinews

കണ്‍ട്രോള്‍ റൂം നിര്‍ത്തലിന്റെ ഭാഗമായി ആകെ രണ്ട് വാഹനവും തസ്തികളില്‍ പറഞ്ഞ 40 എണ്ണത്തില്‍ ഏഴ് പേര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്.

താനൂര്‍ കണ്‍ട്രോള്‍ റൂമില്‍ വെട്ടിക്കുറച്ച തസ്ത്തിക പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, മന്ത്രി അബ്ദുറഹിമാന്‍, ഡി.ജി.പി., മലപ്പുറം സൂപ്രണ്ട് ഓഫ് പോലീസ് എന്നിവര്‍ക്ക് പരാതി അയക്കാനും തീരുമാനമായില്ലായെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് ആന്റി കറപ്പ്ഷന്‍ & ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷണ്‍ കൗണ്‍സിന്‍ സ്റ്റേറ്റ് സീനിയര്‍ വൈസ് പ്രസിഡണ്ട് വടക്കയില്‍ ബാപ്പു പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!