നിയമസഭാ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും വോട്ടെടുപ്പ് ആരംഭിച്ചു

HIGHLIGHTS : Assembly elections: Voting begins in Maharashtra and Jharkhand

മുംബൈ: മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലും ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 38 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. മഹാരാഷ്ട്രയില്‍ പകല്‍ ഏഴു മുതല്‍ ആറു വരെയും ജാര്‍ഖണ്ഡില്‍ ഏഴു മുതല്‍ അഞ്ചു വരെയുമാണ് പോളിങ്.

ആറര മുതല്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവരും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. നാല് സംസ്ഥാനങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ നാന്ദേദ് ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പുണ്ട്. ജാര്‍ഖണ്ഡില്‍ ജെഎംഎം മുന്നണിയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും തമ്മിലാണ് പ്രധാന മത്സരം. യുപിയില്‍ ഒമ്പത് നിയമസഭാ മണ്ഡലത്തിലേക്കും പഞ്ചാബില്‍ നാല് സീറ്റിലേക്കും ഉത്തരാഖണ്ഡില്‍ ഒരു സീറ്റിലും വോട്ടെടുപ്പ് നടക്കുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!