HIGHLIGHTS : Complaint alleges assault on photographer who took Jayasurya's picture
കണ്ണൂര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ കൂടെയുള്ളവര്‍ ഫോട്ടോഗ്രാഫറെ മര്‍ദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫര്‍ സജീവ് നായര്‍ക്കാണ് മര്‍ദനം.ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മര്‍ദിച്ചെന്നാണ് പരാതി.

ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദേവസ്വം ബോര്‍ഡ് നിയമിച്ചയാളാണ് സജീവ് നായര്‍.
ദേവസ്വം ഓഫീസില്‍ വെച്ചായിരുന്നു മര്‍ദനം. ദേവസ്വം ഫോട്ടോഗ്രാഫര്‍ ആണെന്ന് പറഞ്ഞിട്ടും മര്‍ദിച്ചെന്നും ആരോപണം. ഫോട്ടോയെടുക്കുന്നത് തടയുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് സജീവ് നായര്‍ പറയുന്നു. കേളകം പൊലീസില്‍ പരാതി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു