അഡ്വ.സുള്‍ഫിക്കര്‍ അനുസ്മരണം;സ്വാഗതസംഘം രൂപീകരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ രാഷ്ട്രീയ ,സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അഡ്വ.സുള്‍ഫിക്കറിന്റെ ഒന്നാം ചരമവാര്‍ഷികം സമുചിതമായി നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 6 ന് നടക്കുന്ന പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്വ. സി പി മുസ്തഫ ചെയര്‍മാനും ലത്തീഫ് തെക്കേപ്പാട്ട് കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

യോഗത്തില്‍ അഡ്വ. പി പി ബഷീര്‍, അഡ്വ. സി പി മുസ്തഫ, കൗണ്‍സില്‍ ഉണ്ണികൃഷ്ണന്‍ കേലച്ചന്‍കണ്ടി,അഡ്വ.കൃപാലിനി,സതീഷ് തോട്ടത്തില്‍ , വി കെ സൂരജ്, ശശികുമാര്‍ ആലിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top