സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ & ടെക്‌നോളജി (സിമെറ്റ്)യ്ക്ക് കഴിഞ്ഞ 5 വര്‍ഷകാലയളവില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും പുരോഗതിയും കൈവരിക്കാന്‍ കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ കാലയളവില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കാന്‍ സാധിച്ചു. 2400 വിദ്യാര്‍ത്ഥികള്‍ ഇന്ന് സിമെറ്റിന്റെ കീഴിലുള്ള നഴ്സിംഗ് കോളേജുകളില്‍ പഠിക്കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് 21 നഴ്‌സിംഗ് കോളേജുകളാണ് സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സിമെറ്റ് ആസ്ഥാന മന്ദിരത്തിന്റേയും മുട്ടത്തറ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് കെട്ടിടത്തിന്റേയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സിമെറ്റിലെ എല്ലാ അഡ്മിഷനും എല്‍.ബി.എസ്. മുഖേന മെറിറ്റ് അടിസ്ഥാനത്തിലാണ് നടത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സിമെറ്റില്‍ 223 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 150 അധ്യാപക തസ്തികകളും 73 അനധ്യാപക തസ്തികകളും സൃഷ്ടിച്ചു.

വി.കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍ കെവി, കേരള ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എസ്. ഗോപകുമാര്‍, സിമെറ്റ് ഡയറക്ടര്‍ ഡോ. ആശ. എസ്. കുമാര്‍, കേരള നഴ്സസ് & മിഡ് വൈഫ്സ് കൌണ്‍സില്‍ പ്രസിഡന്റ് അനീസ എസ്.എ., മുട്ടത്തറ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് പ്രിന്‍സിപ്പല്‍ ഡോ. മിനി. ജി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top