പഞ്ഞിപോലെ ഉള്‍ഭാഗവും..നല്ല മൊരിഞ്ഞ വശങ്ങളുമുള്ള കലത്തപ്പം തയ്യാറാക്കാം…റമദാന്‍ സ്‌പെഷ്യല്‍

ആവശ്യമായ സാധനങ്ങൾ

പച്ചരി-1 കപ്പ്
ശർക്കര-200 – 250 ഗ്രാം (മധുരത്തിനനുസരിച്ച്)
ചോറ്-1/2 കപ്പ്
തേങ്ങ കൊത്ത്-2 ടേബിൾ സ്പൂൺ
ചെറിയ ഉള്ളി-4-5 എണ്ണം (അരിഞ്ഞത്)
ഏലക്കായ പൊടിച്ചത്-1/2 ടീസ്‌പൂൺ
ഉപ്പ്-ഒരു നുള്ള്
ബേക്കിംഗ് സോഡ-ഒരു നുള്ള് (ആവശ്യമെങ്കിൽ മാത്രം)
വെളിച്ചെണ്ണ/നെയ്യ്-വറക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരി കുതിർക്കുക: പച്ചരി നന്നായി കഴുകി 4-5 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.
ശർക്കര ഉരുക്കുക: ശർക്കര അരക്കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക. ഇത് ചൂടാറാൻ മാറ്റിവെക്കുക.
അരച്ചെടുക്കുക: കുതിർത്ത അരി, ചോറ്, ഏലക്കായ പൊടി, ഉപ്പ് എന്നിവ ശർക്കര പാനി ഒഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ദോശമാവിനേക്കാൾ അല്പം കൂടി ലൂസായ പരുവത്തിലായിരിക്കണം മാവ്.
വറക്കുക: ഒരു പ്രഷർ കുക്കർ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണയോ നെയ്യോ ഒഴിക്കുക. അതിലേക്ക് തേങ്ങ കൊത്തും ചെറിയ ഉള്ളിയും ഇട്ട് നല്ല ഗോൾഡൻ നിറമാകുന്നത് വരെ വറുക്കുക.
മാവ് ഒഴിക്കുക: വറുത്ത ഉള്ളിയും തേങ്ങയും കുക്കറിൽ നിന്ന് മാറ്റേണ്ടതില്ല. തീ കൂട്ടി വെച്ച്, എണ്ണ നന്നായി ചൂടാകുമ്പോൾ തയ്യാറാക്കി വെച്ച മാവ് ഇതിലേക്ക് ഒഴിക്കുക.
വേവിച്ചെടുക്കുക: കുക്കറിന്റെ വിസിൽ മാറ്റിയ ശേഷം അടപ്പുകൊണ്ട് മൂടുക. ആദ്യം ഒരു മിനിറ്റ് ഹൈ ഫ്ലേമിലും, പിന്നീട് ഏകദേശം 10-15 മിനിറ്റ് ലോ ഫ്ലേമിലും വേവിക്കുക.
തണുപ്പിക്കുക: പാത്രം നന്നായി തണുത്ത ശേഷം മാത്രം കലത്തപ്പം പുറത്തെടുക്കുക.

ചില നുറുങ്ങുവിദ്യകൾ
കുക്കറിന്റെ അടിയിൽ കരിഞ്ഞുപോകാതിരിക്കാൻ പഴയൊരു തവയോ പ്ലേറ്റോ അടിയിൽ വെച്ച് അതിനു മുകളിൽ കുക്കർ വെക്കുന്നത് നന്നായിരിക്കും.
മാവ് അരയ്ക്കുമ്പോൾ അധികം വെള്ളം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Share news
error: Content is protected !!
Scroll to Top