എ.വി മുഹമ്മദിന്റെ അനുസ്മരണവും കലാവിരുന്നും ജൂലായ് 1ന്

തിരൂരങ്ങാടി: മുന്‍കാല മാപ്പിളപ്പാട്ട് ഗായകന്‍ എ.വി മുഹമ്മദിന്റെ അനുസ്മരണവും എ.വി സ്മാരക കേന്ദ്രത്തിനുവേണ്ടി എ.വി മുഹമ്മദ് സ്മാരക കലാവേദി സംഘടിപ്പിക്കുന്ന ‘എ.വിയുടെ ലോകം’ കലാവിരുന്നും ജൂലായ് 1ന് വൈകീട്ട് 5മണിക്ക് ചെമ്മാട് മാനിപ്പാടം ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.

എ.വി മുഹമ്മദ് മണ്മറഞ്ഞ് 29 വര്‍ഷം പിന്നിട്ടിട്ടും തിരൂരങ്ങാടിയില്‍ എ.വിയുടെ സ്മാരകം നിലവിലില്ല. ഈ ഉദ്യമത്തിനാണ് എ.വി മുഹമ്മദ് സ്മാരക കലാവേദി രംഗത്തുവന്നത്. ഇതിന്റെ പ്രാഥമ പരിപാടിയാണ് ‘എ.വിയുടെ ലോകം. എ.വി സ്മാരകത്തില്‍ എ.വി മുഹമ്മദിന്റെ ജീവചരിത്രം, അദ്ദേഹത്തിന്റെ പാട്ടുകളുടെ ക്രോഡീകരണം,മാപ്പിളപ്പാട്ട് പഠനകേന്ദ്രം, സംഗീത പരിശീലനം , കൂടാതെ എ.വിയുടെ സഹപ്രവര്‍ത്തകരായിരുന്ന തിരൂരങ്ങാടിലെ മാറ്റുകലാകാരന്മാരെ പരിചയപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ഉദ്ദേശിക്കുന്നത്.

ചടങ്ങ് ഡോ.എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും.കെ.പി എ മജീദ് എം.എല്‍.എ മുഖ്യാതിഥിയാവും. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷനാവും.ഗായകന്‍ ഫിറോസ്ബാബു,മെഹറിന്‍, ശബ്ന എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സി.കെ അബ്ദുല്‍ അസീസ്, അഷ്റഫ് തച്ചറപടിക്കല്‍, പനക്കല്‍ സിദ്ദീഖ്,സിറ്റിപാര്‍ക്ക് നൗഷാദ്, സുബൈര്‍ അരിമ്പ്ര സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top