തിരൂരങ്ങാടി: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ ബി ആര്‍ സി പരപ്പനങ്ങാടി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ബിആര്‍സി ഹാളില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിത ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ പി എസ് ബാവ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യ അതിഥി തിരൂരങ്ങാടി ഗവ: ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ പ്രഭുദാസ് , ബി പി സി. വി എ സുരേന്ദ്രന്‍ കൗണ്‍സിലര്‍മാരായ ജാഫര്‍ കുന്നത്തേരി , സോന, ട്രെയിനര്‍ പി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു .
തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡോ. അജിത് ഖാന്‍, തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രി ഡോ: സൈഫുന്നീസ, അന്‍ഷിഫ് മഞ്ചേരി, രഞ്ജുഷ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ 61 കുട്ടികള്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



