തേങ്ങ മോഷ്ടാക്കൾ പിടിയിൽ

കോഴിക്കോട്:പന്തീരാങ്കാവ്‌ കണ്ണും ചിന്നം പാലത്ത് സ്വകാര്യവ്യക്തിയുടെ ഷെഡിൽനിന്ന് തേങ്ങയും അടയ്ക്കയും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ.

കണ്ണും ചിന്നം പാലം മുള്ളനാംപറമ്പിൽ വീട്ടിൽ അഭിനവ് (21), ചെത്തുകടവ് പുതിയറമണ്ണിൽ വീട്ടിൽ അഭിനവ് (22), കുന്നമംഗലം കുനിയിൽ വീട്ടിൽ വൈശാഖ് (21) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്.

തേങ്ങാകച്ചവടക്കാരനായ പന്തീരാങ്കാവ് സ്വദേശി വിബീഷ് ഷെഡ്ഡിൽനിന്ന് നിരന്തരം തേങ്ങ മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സിസിടിവി കാമറ സ്ഥാപിക്കുകയായിരുന്നു.

21ന് വീണ്ടും തേങ്ങയും അടയ്ക്കയും കളവുപോയത് മനസ്സിലാക്കിയ വിബീഷ് സിസിടിവി പരിശോധിച്ചു. ഒരാൾ പുട്ടിയിട്ട ഷെഡ്ഡിന്റെ പിൻവശത്തെ ഷീറ്റുമാറ്റി അകത്തുകടക്കുന്നതും തേങ്ങയും അടയ്ക്കയും ചാക്കിലാക്കി കൊണ്ടുപോകുന്നതും സഹായികൾ ഷെഡിന്റെ വളപ്പിൽ നിൽക്കുന്നതുമായ ദൃശ്യങ്ങളാണ് കാണാനായത്.

24ന് രാത്രി ഷെഡിൽ നിന്ന് തേങ്ങ മോഷ്ടിക്കുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. എസ്ഐമാരായ നിധിൻ, ഫിറോസ്, എഎസ്ഐ ജയചന്ദ്രൻ, സിപിഒ ജിത്തു എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top