വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ ശ്രേഷ്ഠ കത്തോലിക്ക ബാവ അറസ്റ്റില്‍

katholika-bavaകൊച്ചി: യാക്കോബായ സഭ കത്തോലിക്ക ബാവ ബസ്സേലിയോസ് തോമസ് പ്രഥമയെ അറസ്റ്റ് ചെയ്തു. സഭാ തര്‍ക്കം നില്‍നില്‍ക്കുന്ന ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ വിലക്ക് ലംഘിച്ച് യാക്കോബായ വിഭാഗം തോമസ് പ്രഥമന്‍ കത്തോലിക്കാ ബാവയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തിയതിനാണ് അറസ്റ്റ് . കത്തോലിക്ക ബാവയടക്കം 8 മൊത്രോപോലിത്തമാരെയാണ് അറസ്റ്റ് ചെയ്തത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രാര്‍ത്ഥനക്ക് ശേഷം തോമസ് പ്രഥമന്‍ കത്തോലിക്കിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ 4.30 ഓടെയാണ് യാക്കോബായ വിഭാഗം പള്ളിയിലെത്തി പൂട്ടു തുറന്നു പ്രാര്‍ത്ഥന നടത്തിയത്.

യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിക്കുന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി പൂട്ടി കിടക്കുകയാണ് ഈ പള്ളി.

 

Share news
error: Content is protected !!
Scroll to Top