പ്രകൃതിവിരുദ്ധ പീഡനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോട്ടക്കല്‍ : 14 വസസ്സുകാരനായ വിദ്യാര്‍ത്ഥിയെ പ്രകതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ ഓട്ടോഡ്രൈവറെ കോട്ടക്കല്‍ എസ്‌ഐ കെപി ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റിപ്പാല ചെട്ടിയാന്‍കിണര്‍ ചേലൂര്‍ വീട്ടില്‍ സുബീഷ് (28) ആണ് അറസ്റ്റിലായത്. ഇയാളെ ശനിയാഴ്ച മലപ്പുറം കോടതിയില്‍ ഹാജരാക്കും.

മൂച്ചിക്കല്‍ സ്വദേശിയായ 14 കാരനെ ഓട്ടോ ഡ്രൈവറായ സുധീഷും മറ്റ് രണ്ട് പേരും ചേര്‍ന്ന് 2012 മുതല്‍ സ്‌കൂള്‍ പരിസരത്ത് വെച്ച് പീഡിപ്പിക്കുന്നുണ്ടെന്നാണ് കേസ്.

കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top