കൊച്ചി: നാവിക സേനാ ആസ്ഥാനത്തുണ്ടായ അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചു. ഹെലികോപ്ടര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. തകര്‍ന്നു വീണ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടനെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




