കടല്‍ മണല്‍ ഖനനത്തിനെതിരെ തീരദേശ ഹര്‍ത്താല്‍ നാളെ

HIGHLIGHTS : Coastal strike against sea sand mining tomorrow

കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച തിരദേശ ഹര്‍ത്താല്‍ നടത്തും. ഒന്നാംഘട്ടത്തില്‍ ഗുജറാത്തിലെ പോര്‍ബന്തറിലും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കൊല്ലത്തും മണല്‍ ഖനനം നട ത്താനാണ് തീരുമാനം. കുത്തകകള്‍ നല്‍കിയ ടെന്‍ഡര്‍ തുറക്കുന്ന ദിവസമാണ് സംസ്ഥാന ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മി റ്റി നേതൃത്വത്തില്‍ തിരദേശ ഹര്‍ ത്താല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ല. അനുബന്ധ മത്സ്യത്തൊഴിലാളികളും പണിമു ടക്കും.

ഹാര്‍ബര്‍ അടച്ചും മത്സ്യ മാര്‍ക്കറ്റുകളും തിരദേശത്തെ കട കുമ്പോളങ്ങളും തുറക്കാതെയും ഹര്‍ത്താലില്‍ മുഴുവന്‍ ജനങ്ങളും പങ്കെടുക്കും. ഹര്‍ത്താല്‍ ദിവസം രാവിലെ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പ്രകടനം സംഘടി പ്പിക്കും. പൊന്നാനി ഹാര്‍ബറി ലും താനൂരിലും പൊതുയോഗം സംഘടിപ്പിക്കും.

sameeksha-malabarinews

ഹര്‍ത്താലിനോട് മുഴുവന്‍ ജന ങ്ങളും സഹകരിക്കണമെന്ന് ജില്ലാ ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. കെ പി സൈതലവി (എസ്ടിയു), കെ എ റഹീം (സിഐടിയു), കെ മെഹര്‍ഷ (മത്സ്യത്തൊഴിലാളി കോ ണ്‍ഗ്രസ്), എ കെ ജബ്ബാര്‍ (എഐടി യൂസി) എന്നിവര്‍ അഭ്യര്‍ഥിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!