HIGHLIGHTS : 4 people arrested with MDMA
പെരിന്തല്‍മണ്ണ: മങ്കടയിലും പെരിന്തല്‍മണ്ണയിലും പൊലീസും ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡും നടത്തിയ പരിശോധന യില്‍ എംഡിഎംഎയുമായി നാലു പേര്‍ പിടിയിലായി. പെരിന്തല്‍മ ണ്ണ ടൗണിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ നാല് ഗ്രാം എം ഡിഎംഎയുമായി മണ്ണാര്‍ക്കാട് കോട്ടപ്പുറം വേങ്ങശേരി സിദ്ദീഖ് (44), അങ്ങാടിപ്പുറം പുത്തനങ്ങാടി തങ്കേയത്തില്‍ ആഷിഫ് (31), കായംകുളം തങ്ങള്‍ വീട്ടില്‍ കിഴക്കേ ത്ത് ലുബ്‌നാസ് (25) എന്നിവരെയാണ് ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡ് എസ്‌ഐ ഷിജോ സി തങ്കച്ചന്‍ അറസ്റ്റ് ചെയ്തത്.
മങ്കടയില്‍ നടത്തിയ പരിശോധനയില്‍ അങ്ങാടിപ്പുറം ഏറാംതോട് ആല്‍പാറ വീട്ടില്‍ ഷിബി (31)യെയും അറസ്റ്റ് ചെയ്തു.
ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്ന മൂന്നംഗ സം ഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രിയിലാ യിരുന്നു പരിശോധന. പരിശോ ധന ശക്തമാക്കുമെന്ന് പെരിന്തല്‍ മണ്ണ ഡിവൈഎസ്പി എ പ്രേംജി ത്ത് അറിയിച്ചു.
ഷിബിയുടെ ഏറാം തോടുള്ള വീട്ടില്‍നിന്നാണ് എംഡി എംഎ കണ്ടെടുത്തത്. ബംഗളുരു കേന്ദ്രീകരിച്ച് ജില്ലയില്‍ പല ഭാഗ ങ്ങളിലേക്കും സ്വന്തറ്റിക് ലഹരിമ രുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളെക്കുറിച്ച് പൊലീസിന് വി വരം ലഭിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു