സി.ഒ.എ.വള്ളിക്കുന്ന് മേഖല സമ്മേളനം

വള്ളിക്കുന്ന്: കേബിൾ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.ഒ.എ)വള്ളിക്കുന്ന് മേഖല സമ്മേളനം വള്ളിക്കുന്ന് അരിയല്ലൂർ അശ്വതി ഗാർഡൻസിൽ നടന്നു. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. വിജയകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ. സാജിത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌സൽ മുഖ്യാതിഥിയായി.

കെ. സി.സി.എൽ.ഡയറക്ടർ സി. സുരേഷ് കുമാർ, മലപ്പുറം ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ സെക്രട്ടറി എം.ഗോപിനാഥൻ, ജില്ലാ ട്രഷറർ അബ്ദുൽ മജീദ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. രാജേഷ്, തിരൂരങ്ങാടി മേഖല പ്രസിഡന്റ് ഒ.ഫൈസൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വിജുകുമാർ എന്നിവർ സംസാരിച്ചു. എം.ഷാജികുമാർ, സി. പ്രവീൺ കുമാർ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വള്ളിക്കുന്ന്, ബേപ്പൂർ, തിരൂരങ്ങാടി നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ഓപ്പറേറ്റർ മാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

പുതിയ ഭാരവാഹികളായി എം.ഷാജികുമാർ (പ്രസിഡന്റ്), സുഭാഷ് ശേഖർ (വൈസ് പ്രസിഡന്റ്), സി. പ്രവീൺ കുമാർ (സെക്രട്ടറി), പ്രകാശൻ (ജോയിന്റ് സെക്രട്ടറി), പി. ശശി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Share news
error: Content is protected !!
Scroll to Top