മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: സ്വർണ, കറൻസി കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തി. ഡി.സി.സി യിൽ നിന്ന് ആരംഭിച്ച പ്രകടനം കളക്ട്രേറ്റ് പടിക്കൽ പോലീസ് തടഞ്ഞു.

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി. കോഴിക്കോട് രണ്ട് പൊലീസുകാർക്കും തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു.

മാർച്ച് എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.

Share news
error: Content is protected !!
Scroll to Top