Section

malabari-logo-mobile

സത്യപ്രതിജ്ഞ നാളെ; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു

HIGHLIGHTS : Swearing in tomorrow; The Chief Minister met the Governor

തിരുവനന്തപുരം: സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ച് പിണറായി വിജയന്‍ ഗവര്‍ണര്‍ ആപീഫ് മുഹമ്മദ് ഖാന് കത്ത് നല്‍കി. ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹം ഗവര്‍ണറെക്കണ്ട് എല്‍ഡിഎഫിന്റെ പിന്തുണ വ്യക്തമാക്കുന്ന കത്തുനില്‍കിയത്.

സത്യപ്രതിജ്ഞ വ്യാഴ്ച മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സാമൂഹികാകലം പാലിച്ച് 500 പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനാണ് തീരുമാനം. എംഎല്‍എ-മാര്‍, എംപിമാര്‍, അവരുടെ കുടുംബാംഗങ്ങള്‍, രാശ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ന്യായാധിപര്‍ എന്നിവര്‍ക്കാണ് ക്ഷണം. ക്ഷണക്കത്താണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള പാസ്. 500 പേരുള്ള ചടങ്ങ് നടത്തുന്നതിനായി ലോക്ക്ഡൗണ്‍് നിയന്ത്രണങ്ങളില്‍ ഇളവുനല്‍കി ചീഫ്‌സെക്രട്ടറി ഉത്തരവിറക്കി.

sameeksha-malabarinews

സത്യപ്രതിജ്ഞച്ചടങ്ങില്‍ പങ്കെടുക്കാന്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ബുധനാഴ്ച തലസ്ഥാനത്തെത്തും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!