Section

malabari-logo-mobile

മുഖ്യമന്ത്രി ഇന്ന് കേരളത്തിലെത്തില്ല; മടക്കം ഒരാഴ്ചത്തെ ദുബായ് സന്ദര്‍ശനത്തിന് ശേഷം

HIGHLIGHTS : CM not in Kerala today; Return after a week visit to Dubai

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സാ ആവശ്യത്തിനായി പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയില്‍ മാറ്റം. നേരത്തെ അറിയിച്ചത് പോലെ അദ്ദേഹം ഇന്ന് കേരളത്തില്‍ തിരിച്ചെത്തില്ല. അമേരിക്കയില്‍ നിന്നും അദ്ദേഹം ദുബായിലേക്ക് പോകും.

ദുബായിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎഇയില വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും. ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഫെബ്രുവരി ഏഴാം തീയതി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

sameeksha-malabarinews

മുഖ്യമന്ത്രി 29 തിന് തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!