Section

malabari-logo-mobile

ക്ലബ് ഹൗസിലെ അശ്ലീല ചര്‍ച്ചകള്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്ക് പണി വരുന്നു

HIGHLIGHTS : റൂമുകളില്‍ ജോയിന്‍ ചെയ്യുന്നവരുടെ പ്രൊഫൈല്‍ ഐഡികളടക്കം റെക്കോര്‍ഡ് ചെയ്യുന്നവയില്‍ പെടും

കൊച്ചി; അശ്ലീല ചര്‍ച്ചകള്‍ റിക്കോര്‍ഡ് ചെയ്ത യൂട്യൂബില്‍ പ്രചരിപ്പിക്കുന്നവര്‍ സൈബര്‍ പോലീസിന്റെ ശ്രദ്ധയില്‍. ഈ സംഭാഷണങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ പേരില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ അത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് സൂചന.

മികച്ച ചര്‍ച്ചകള്‍ നടന്നുവന്ന ക്ലബ് ഹൗസില്‍ ഇത്തരത്തില്‍ അശ്ലീല ചര്‍ച്ചകള്‍ക്കും വേദിയൊരുങ്ങാറുണ്ട്. ഓപ്പണ്‍ റൂമില്‍ നടക്കുന്ന ചര്‍ച്ചകളുടെ വോയ്‌സും, പ്രൊഫൈല്‍ ചിത്രങ്ങളടക്കം റെക്കോര്‍ഡ് ചെയ്യാന്‍ സൗകര്യമുണ്ട്. ചര്‍ച്ചകളില്‍ പങ്കെടുക്കാതെ റൂമുകളില്‍ ജോയിന്‍ ചെയ്യുന്നവരുടെ പ്രൊഫൈല്‍ ഐഡികളടക്കം റെക്കോര്‍ഡ് ചെയ്യുന്നവയില്‍ പെടും. ഇവരില്‍ ഭൂരിഭാഗവും കേള്‍വിക്കാരായി മാത്രം എത്തുന്നവരാണ്. എന്നാല്‍ മോഡറേറ്റര്‍മാരുടെ പ്രൊഫൈല്‍ ഫോട്ടോയും വിവരങ്ങളും പലപ്പോഴും വ്യാജമായിരിക്കും.

sameeksha-malabarinews

ഇത്തരം ചര്‍ച്ചകള്‍ പണം സമ്പാദിക്കാനാണ് ചിലര്‍ ഇത് റെക്കോര്‍ഡ് ചെയ്ത് യൂട്യൂബിലിടുന്നത്. എന്നാല്‍ യൂട്യൂബ് ഇത്തരം വീഡിയോകള്‍ക്ക് പണം നല്‍കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!