Section

malabari-logo-mobile

കാലാവസ്ഥ വ്യതിയാനം: ജീവനും ജീവനോപതി പ്രശ്‌നവും കണക്കിലെടുക്കണം

HIGHLIGHTS : Climate Change: A Life and Biopsy Problem to Consider

പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ചും കാലാവസ്ഥ വ്യത്യാനത്തെകുറിച്ചും സംവദിച്ച് കെ എല്‍ ഫ് ന്റെ വേദിയില്‍ ടി പി കുഞ്ഞിക്കണ്ണന്‍ ഡോക്ടര്‍ അഭിലാഷ് എസ്,ഡോ. വി വേണു വേണു, സി എസ് മീനാക്ഷി എന്നിവര്‍ പങ്കെടുത്തു. കാലാവസ്ഥ വ്യത്യാനം സകല മണ്ഡലങ്ങളെയും ബാധിക്കുന്നു. ദശ ലക്ഷകണക്കിന് വര്‍ഷങ്ങള്‍ എടുത്ത് ഉണ്ടാവുന്ന വ്യത്യാസങ്ങള്‍ നൂര്‍ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കി എടുക്കുന്ന മാനുഷിക കാരണമാണ് ഇതിനു പിന്നില്‍ എന്ന് പ്രകൃതി ഗവേഷകന്‍ ഡോക്ടര്‍ അഭിലാഷ് പറഞ്ഞു.

പ്രകൃതി ക്ഷോഭം നടന്നാല്‍ എത്രയാള്‍ മരിച്ചു എന്നും എത്ര കെട്ടിടങ്ങള്‍ നശിച്ചു എന്നതുമാണ് കാണിക്കെടുക്കുന്നത് എന്നാല്‍ അവരുടെ ജീവനോപാതിയും കൃഷി ഭൂമിയുടെയും നഷ്ടത്തെ കുറിച്ച് കണക്കെടുക്കതെ പോവുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.പ്രകൃതി ക്ഷോഭത്തിന്റെ സാങ്കേതികതത്തെ കുറിച്ചും അസമത്വതെ കുറിച്ചും കാലാവസ്ഥ അഭയാര്‍ത്ഥികളെ കുറിച്ചും അദ്ദേഹം സംവദിച്ചു. ഇരുപതിയേഴ് വര്‍ഷമായി രാജ്യങ്ങള്‍ ജനങ്ങളുടെ ജീവനുമേല്‍ നടന്ന പ്രശ്ങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു എന്നും ഇന്നും തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞിട്ടില്ല എന്നും സാമ്പത്തിക ശാസ്ത്രജ്ഞനായ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

sameeksha-malabarinews

ഇന്ത്യ ചെയ്യേണ്ടത് ജനങ്ങളുടെ കൂടെ നില്‍ക്കുകയും സമ്പന്ന രാജ്യങ്ങള്‍ക്കെതിരെ ജനപക്ഷത്തു നിന്ന് സംസാരിക്കുകയും ആണ് വേണ്ടതെന്നു ചര്‍ച്ചയില്‍ പറഞ്ഞു. പ്രകൃതി സംരക്ഷണം മരത്തെ കെട്ടിപിടിച്ചു കരയുന്ന ലാഘവത്തോടെ കാണരുതെന്നും ചര്‍ച്ചചെയ്യപ്പെടെണ്ട വിഷയമാണിതെന്നും ഇതിന്റെ പരിസ്ഥിതിക പ്രശ്‌നവും സാമൂഹിക പ്രശ്‌നവും ജീവനും ജീവനോപതി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടണം എന്നും സെഷനില്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!