ക്ലീനിങ് സ്റ്റാഫ്, റേഡിയോഗ്രാഫര്‍ നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പി ന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫ്, റേഡിയോഗ്രാഫര്‍ എന്നീ തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ഏഴാം ക്ലാസ്സ് പാസ്സായവര്‍ക്ക് ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം ഉള്ളവര്‍, മഞ്ചേരി മുനിസിപ്പല്‍ ഏരിയയിലുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അഭിമുഖം ഫെബ്രുവരി 10ന്  രാവിലെ 10.30ന്. റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഗവ. അംഗീകൃത രണ്ട് വര്‍ഷ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആര്‍.ടി) അല്ലെങ്കില്‍ ഗവ. അംഗീകൃത മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് റേഡിയോതെറാപ്പി (ഡി.ആര്‍.ആര്‍.ടി) അല്ലെങ്കില്‍ ഗവ. അംഗീകൃത ബി.എസ്.സി എം.ആര്‍.ടി. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍ തുടങ്ങിയവയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം ഫെബ്രുവരി 12ന് രാവിലെ 10.30ന്.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 49 വയസ്സ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം നിശ്ചയിച്ച തിയതിയില്‍ നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483 2766425

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top