
മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പഞ്ചായത്തുതല പൊതുവിട ശുചീകരണം 22, 23 തീയതികളില്‍ നടക്കും. മാലിന്യമുക്ത നവകേരളത്തിന്റെ തദേശസ്ഥാപനതല പ്രഖ്യാപനങ്ങള്‍ 30 ന് നടക്കുന്നതിന്റെ മുന്നോടിയായാണിത്.എല്ലാ പഞ്ചായത്തുകളിലും ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ അജൈവമാലിന്യശേഖരണം നടക്കുന്നുണ്ട്.
ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും പഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. എങ്കിലും ചിലയിടങ്ങളില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന പ്രവണത ഇപ്പോഴുമുണ്ട്. നിയമം കര്‍ക്കശമാക്കുകയും ഇത്തരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടി പിഴ ഈടാക്കുകയും ചെയ്യന്നുണ്ടെങ്കിലും നേരത്തേ നിക്ഷേപിക്കപ്പെട്ടതുള്‍പ്പെടെ ചിലയിടങ്ങളില്‍ മാലിന്യക്കൂനകള്‍ അവശേഷിക്കുന്നു.ഇത്തരത്തിലുള്ള ലെഗസി മാലിന്യം നീക്കം ചെയ്യുന്നതിനാണ് ശനിയും ഞായറും പൊതുജനങ്ങളുടെകൂടി സഹകരണത്തോടെ പഞ്ചായത്ത് തലത്തില്‍ മെഗാ ക്ലീനിംഗ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇത്തരത്തില്‍ മാലിന്യം നീക്കം ചെയ്യുന്ന പ്രദേശങ്ങളില്‍ സാധ്യമായ സ്ഥലങ്ങള്‍ പൂന്തോട്ടങ്ങള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഓരോ പഞ്ചായത്തുകള്‍ക്കും ആവിഷ്‌കരിക്കും.ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, ഹരിതകര്‍മസേന, എന്‍.എസ്.എസ്, എസ്.പി.സി, സ്‌കൗട് ആന്‍ഡ് ഗൈഡ്‌സ്, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, ജനകീയ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരണ പരിപാടികള്‍ നടത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




