പാലക്കാട്: വിനോദ യാത്രയ്ക്കിടെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പുലാപ്പറ്റ എംഎന്‍കെഎം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയായ മുണ്ടൊളി ഷാരത്തുപറമ്പില്‍ ശ്രീ സയനയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മൈസൂരിലേക്കുള്ള വിനോദയാത്രക്കിടെയാണ് ദാരുണ സംഭവം.
കഴിഞ്ഞ ദിവസം മൈസൂരിലെ വൃന്ദാവന്‍ ഗാര്‍ഡന്‍ സഹപാഠികള്‍ക്കൊപ്പം കണ്ടതിന് ശേഷം മടങ്ങുമ്പോഴാണ് കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ ഉടനെ ബന്ധുക്കള്‍ ഇന്നലെ തന്നെ മൈസൂരിലേക്ക് തിരിച്ചു. ഇന്ന് വൈകുന്നേരത്തോടുകൂടി കുട്ടിയുടെ മൃതദേഹം പാലക്കാട്ടേക്ക് എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മൂന്ന് ബസുകളിലായി 135 വിദ്യാര്‍ത്ഥികളും 15 അധ്യാപകരും ഉള്‍പ്പെടെയുള്ളവരാണ് വിനോദയാത്രയ്ക്കായ് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളുംതിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.




