
മൂന്നിയൂര്‍:2025-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 382-ാം റാങ്ക് നേടി ശ്രദ്ധേയ വിജയം കരസ്ഥമാക്കിയ മൂന്നിയൂര്‍ സ്വദേശി വെട്ടിയാട്ടില്‍ അഷ്മല്‍ ഷാ ഹുദവിയെ കേരള ഹയര്‍ സെക്കണ്ടറി ടിച്ചേഴ്‌സ് യൂണിയന്‍ പരപ്പനങ്ങാടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കെ.ടി. അബ്ദുല്‍ ലത്തീഫ് ഉപഹാരം നല്‍കി അദ്ദേഹത്തെ അനുമോദിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയ ഈ നേട്ടം പ്രദേശത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും വലിയ പ്രചോദനമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. കഠിനാധ്വാനവും ലക്ഷ്യബോധവുമാണ് ഉയര്‍ന്ന വിജയങ്ങള്‍ക്ക് അടിസ്ഥാനം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെ.എച്ച് എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൗക്കത്തലി, ഒ. സിദ്ദീഖ് മൂന്നിയൂര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഇര്‍ഷാദ് ഓടക്കല്‍, പരപ്പനങ്ങാടി ഉപജില്ലാ പ്രസിഡണ്ട് ഹുസൈന്‍ കോയ, സെക്രട്ടറി ഷിബുലു റഹ്മാന്‍, മുഹമ്മദ് യൂനുസ് പി., ഫൈസല്‍ അലി പി.പി. എന്നിവര്‍ പങ്കെടുത്തു.





