Section

malabari-logo-mobile

അസം ജനതയോട് ശാന്തരാകണമെന്ന് മോദി; ഇന്റര്‍നെറ്റില്ലാത്തവര്‍ക്ക് ട്വിറ്ററിലൂടെ സന്ദേശം

HIGHLIGHTS : ദില്ലി: അസം ജനതയോട് ശാന്തരാകണമെന്ന് മോദിയുടെ ട്വിറ്റര്‍ സന്ദേശം. പൗരത്വ ബില്ലില്‍ ആരും ആശങ്കപ്പെടേണ്ടെന്നും നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്...

ദില്ലി: അസം ജനതയോട് ശാന്തരാകണമെന്ന് മോദിയുടെ ട്വിറ്റര്‍ സന്ദേശം. പൗരത്വ ബില്ലില്‍ ആരും ആശങ്കപ്പെടേണ്ടെന്നും നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും എന്നുമായിരുന്നു ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇന്നലെ വൈകുന്നേരം ഏഴുമണി മുതല്‍ അസമിലെ പത്ത് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായ സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് സേവനമാണ് നിര്‍ത്തിവെച്ചത്.

അസമില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂവിനെ അവഗണിച്ച് പൗരത്വ ഭേദഗതി ബില്ലിനെതിരെ ആയിരക്കണക്കിനാളുകളാണ് തെരുവില്‍ പ്രതിഷേധം നടത്തുന്നത്.

sameeksha-malabarinews

ബുധനാഴച വൈകീട്ടാരംഭിച്ച കര്‍ഫ്യൂ വ്യാഴാഴ്ച രാവിലെ അവസാനിക്കും എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!