Section

malabari-logo-mobile

പയ്യന്നൂരില്‍ സിയാലിന്റെ 12 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ്

HIGHLIGHTS : CIAL's 12 MW solar power plant at Payyanur

സംസ്ഥാന സര്‍ക്കാരിന്റെ ഹരിത ഊര്‍ജ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍)യുടെ പയ്യന്നൂര്‍ സൗരോര്‍ജ പ്ലാന്റ്. പ്രതിദിനം 40,000 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റ് മാര്‍ച്ച് 6ന് ഏറ്റുകുടുക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.12 മെഗാവാട്ട് ആണു സ്ഥാപിത ശേഷി.

രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതും ഭൗമഘടനക്ക് അനുസൃതമായതുമാണ് പ്ലാന്റ്. ലഭ്യമായ ഭൂമിയുടെ ചരിവ് നികത്താതെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പ്രത്യേകം രൂപകല്‍പ്പനചെയ്ത പാനലുകള്‍ ഉപയോഗിച്ചു. പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഊര്‍ജ സ്വയംപര്യാപ്തതയുള്ള സ്ഥാപനം എന്നതിലപ്പുറം ഊര്‍ജോല്‍പ്പാദകരായി സിയാല്‍ മാറും. സിയാലിന്റെ സോളാര്‍ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് ആയി വര്‍ധിക്കും. ഇവയിലൂടെ പ്രതിദിനം രണ്ട് ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. സിയാലിന്റെ പ്രതിദിന ഉപഭോഗം 1.6 ലക്ഷം യൂണിറ്റ് ആണ്.

sameeksha-malabarinews

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാണു സിയാല്‍. നെടുമ്പാശേരി വിമാനത്താവളത്തിലുള്ള 38 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റാണിത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!