കോവളം എംഎല്‍എ വിന്‍സന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തു, അക്രമിയെ പിടികൂടി

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരത്തെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട എംഎല്‍എ ബോര്‍ഡുള്ള കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് അടിച്ചു തകര്‍ത്തത്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ബാലരാമപുരം പൊലീസ് കേസ് എടുത്തു.അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കില്‍ എത്തിയ സന്തോഷ് രാവിലെ 8ന് കമ്പിപ്പാര കൊണ്ട് ഗ്ലാസും വാഹനത്തിന്റെ മുന്‍വശവും തകര്‍ക്കുകയായിരുന്നു.

ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്.

Share news
error: Content is protected !!
Scroll to Top