Section

malabari-logo-mobile

കാരുണ്യ പാതയില്‍ ”തലൈവര്‍’: ഇന്നത്തെ വരുമാനം കിഡ്‌നി രോഗികള്‍ക്ക്; ജീവനക്കാരായി തിരൂരങ്ങാടിയിലെ കൗണ്‍സിലര്‍മാര്‍

HIGHLIGHTS : തിരൂരങ്ങാടി:  സഹജീവി സ്‌നേഹം ഇന്ധനമാക്കി ‘തലൈവര്‍’ ബസ് ഇന്നു കോട്ടക്കല്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തി. ജീവനക്കാരായി തിരൂരങ്ങാടി...

തിരൂരങ്ങാടി:  സഹജീവി സ്‌നേഹം ഇന്ധനമാക്കി ‘തലൈവര്‍’ ബസ് ഇന്നു കോട്ടക്കല്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തി. ജീവനക്കാരായി തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍മാരും. യാത്രക്കൂലിയായും സംഭാവനയായും ബസില്‍ നിന്നു ലഭിക്കുന്ന തുക നഗരസഭാ പരിധിയിലെ പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്കു തണലാകാന്‍ ഉപയോഗിക്കും.
പതിവില്‍ നിന്നും വ്യത്യസ്തായി കൗണ്‍സിലര്‍മാര്‍ ജീവനക്കാരായി എന്നത് ഏറെശ്രദ്ധേയമായി.
33 ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.സെയ്തലവിയായിരുന്നു തലൈവരുടെ വളയം പിടിച്ചത്. . കൗണ്‍സിലര്‍മാരായ അലിമോന്‍ തടത്തില്‍ കണ്ടക്ട്‌റും പി.കെ.മെഹ്ബൂബ്, സി.എ ച്ച്.അജാസ് എന്നിവര്‍ ചെക്കറും ക്ലീനറുമായി. ടിക്കറ്റ് നിരക്കിന് പകരം ബക്കറ്റ് നീട്ടിയായിരുന്നു ബസ് ചാര്‍ജ് വാങ്ങയിത് .യാത്രക്കാര്‍ക്ക് ഇഷ്ട മുള്ള തുക നല്‍കാമായിരുന്നു.

കരുമ്പില്‍ സ്വദേശി കെ.എം.മുഹമ്മദിന്റേതാണ് ബസ്. ഇദ്ദേഹം ഇന്നത്തെ സര്‍വീസിനായി കൗണ്‍സിലര്‍ മാര്‍ക്ക് വിട്ടു കൊടുക്കുകയായി രുന്നു.

sameeksha-malabarinews

പെട്രോള്‍ യൂത്ത് കോണ്‍ഗസും യൂത്ത് ലീഗും സ്‌പോണ്‍സര്‍ ചെയ്തതായി അലി മോന്‍ പറഞ്ഞു. രാവിലെ നഗരസഭാ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി യാത്ര ഫഌഗ് ഓഫ് ചെയ്തു.
യാത്രകള്‍ക്കൊടുവില്‍ 23,200 രൂപയാണ് പിരിഞ്ഞുകിട്ടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!