വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ നേടി വള്ളിക്കുന്ന് സ്വദേശി പ്രജോഷ്‌കുമാര്‍

 പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍ ഈ വര്‍ഷത്തെ വിശിഷ്ട സേവനത്തിനുളള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് അര്‍ഹനായി.

പരപ്പനങ്ങാടി റെയിഞ്ച് ഓഫീസ് പരിധിയില്‍ അടുത്തകാലത്തായി രജിസ്റ്റര്‍ ചെയ്ത നിരവധി മയക്കുമരുന്ന്, അബ്കാരി കേസുകള്‍ കണ്ടെടുക്കുന്നതില്‍ സജീവ സാനിധ്യമായിരുന്നു പ്രജോഷ്‌കുമാര്‍.
തന്റെ സര്‍വ്വീസ് ജീവിതത്തില്‍ നൂറിലധികം അബ്കാരി കേസുകളും, 20 എന്‍ഡിപിഎസ് കേസുകളും സ്വന്തമായി കണ്ടെത്തി പ്രതികളെ പിടികൂടിയ ഇദ്ദേഹം നിരവധി സുപ്രധാനകേസുകളിലും കണ്ടുപിടിക്കുന്നതിലും അന്വേഷണത്തിലും മേലുദ്യോഗസ്ഥന്‍മാരോടൊപ്പം സജീവമായി പ്രവര്‍ത്തിച്ചു.

പ്രജോഷ്‌കുമാര്‍ 2002ല്‍ എക്‌സൈസ് വകുപ്പില്‍ സര്‍വ്വീസിലെത്തിയത്. നേരത്തെ രണ്ട് വര്‍ഷത്തോളം സിവില്‍ സപ്ലൈസ് വകുപ്പില്‍ ജീവനക്കാരനായിരുന്നു. തിരൂര്‍, മലപ്പുറം വഴിക്കടവ്, പൊന്നാനി എന്നിവിടങ്ങളിലായിരുന്നു ഇതുവരെയുള്ള സര്‍വ്വീസ്. നേരത്തെ സുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സൈസ് കമ്മീഷണറുടെയും, അഡീഷനല്‍ കമ്മീഷണറുടെയും ഗുഡ് സര്‍വ്വീസ് എന്ററിയും, സ്ദസേവാന രേഖയും, പ്രശംസാ പത്രവും മടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സമെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന വിമുക്തി പദ്ധിയിലും ഈ മേഖലയില്‍ സജീവ സാനിധ്യമാണ് പ്രജോഷ്.

ഈ അവാര്‍ഡ് തനിക്ക് മികച്ച രീതിയില്‍ ജോലി ചെയ്യുന്നതിനുള്ള പ്രചോദനമാണെന്നും, ഈ പുരസ്‌കാരം ലഭിക്കാന്‍ സാഹചര്യമൊരുക്കിയത് തങ്ങളുടെ സഹപ്രവര്‍ത്തകരോടൊപ്പമുള്ള കൂട്ടായ പ്രവര്‍ത്തനമാണെന്നും പ്രജോഷ് പറഞ്ഞു. അതുകൊണ്ടു തന്നെ ഈ പുരസ്‌കാരം തന്നെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് പ്രജോഷ്‌കുമാര്‍ മലബാറി ന്യൂസിനോട് പറഞ്ഞു. മലപ്പുറം ജില്ലയില്‍ ഇത്തവണ കാളികാവ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എംഒ വിനോദ്, കമ്മീഷണര്‍ സ്‌കാഡിലെ അംഗമായ എക്‌സൈസ് ഡ്രൈവര്‍ രാജീവ് എന്നവരും മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡലിന് അര്‍ഹമായിട്ടുണ്ട്.

റെയില്‍വേയില്‍ നിന്നും വിരമിച്ച വളളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയായ പരേതനായ തൊട്ടിത്തൊടി നാണു-ഭാഗീരഥി ദമ്പതിമാരുടെ മകനാണ് പ്രജോഷ്‌കുമാര്‍. കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ സലിത നെല്ലിക്കാട്ട് ആണ് ഭാര്യ. പ്ലസ്ടു വിദ്യാര്‍ത്ഥി അശ്വിന്‍, പത്താം തരം വിദ്യാര്‍ത്ഥി ഭഗത് എന്നിവര്‍ മക്കളാണ്.

Share news
error: Content is protected !!
Scroll to Top