HIGHLIGHTS : Chiramangalam AUP School Alumni Association gave coloring kit to children who took their parents' hand to the alphabet yard
പരപ്പനങ്ങാടി:ചിറമംഗലം എയുപി സ്‌കൂളില്‍ അക്ഷരമുറ്റത്തേക്ക് രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയ കുരുന്നുകള്‍ക്ക് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ കളറിംഗ് കിറ്റ് നല്‍കി. എയുപി സ്‌കൂള്‍ ചിറമംഗലം 2000-2001 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് എല്‍കെജി,യുകെജി, ഒന്നാം ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് 350 ഓളം ‘കളറിംഗ് കിറ്റ്’ സ്‌നേഹസമ്മാനമായി നല്‍കിയത്.
പരിപാടി ചിറമംഗലം എ യു പി സ്‌കൂള്‍ പ്രധാന അധ്യാപിക ഗീത ടീച്ചര്‍ ‘സ്‌നേഹസമ്മാനം’ വിദ്യാര്‍ത്ഥിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. അക്ബര്‍ അധ്യക്ഷത വഹിച്ചു.അധ്യാപകരായ ചന്ദ്രന്‍ മാസ്റ്റര്‍, ഗീത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.ആദില്‍ നന്ദി പറഞ്ഞു.


പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സുഹൈല്‍, അശ്വതി, ഷിനോജ്, സംഗീത സി, ഷഹനത്ത്, ശുഹൈബ്, സ്വാലിഹ്, മുസ്തഫ, നസീബ്, ഖൈറുന്നിസ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു